പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവെന്ന ആരോപണവുമായി കുടുംബം. കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് മരിച്ച സംഭവത്തിലാണ് യുവതിയുടെ ബന്ധുക്കൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ......
കൊല്ലത്ത് സിപിഐ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടിവിട്ടു. മന്ത്രി ജെ ചിഞ്ചുറാണിയുടെ നിയോജകമണ്ഡലമായ ചടയമംഗലത്ത് കടയ്ക്കലിലാണ് സിപിഐ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടത്. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പാർട്ടി അംഗത്വം രാജിവെച്ചെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ......
പ്രണയബന്ധം തകർന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മർദ്ദനമേറ്റ് കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി അമൽ ആണ് മരിച്ചത്.......
കൊല്ലം: അടൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളിൽ ഒരാളെ കൊല്ലം മരുതിമലയിൽ നിന്നും വീണ് മരിച്ചനിലയിൽ കണ്ടെത്തി. അടൂർ കടമ്പനാട് മേപ്പറത്ത് ഇടുപ്പര വീട്ടിൽ വിനുവിന്റെയും ദീപയുടെയും മകൾ മീനുവാണ് (13) മരിച്ചത്. ......
കൊല്ലത്ത് ഒമ്പതാംക്ലാസുകാരി പ്രസവിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം.......
കൊല്ലം: പാലസ്തീൻ രാഷ്ട്ര അവകാശത്തിന് ലോകത്തിൻ്റെ പിന്തുണയുണ്ടാകണമെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട് ഷിപ്പ് (ഇസ്കഫ്) ദേശീയ കൗൺസിൽ യോഗം അഭ്യർത്ഥിച്ചു.
ലോക രാഷ്ട്രീയ സാഹചര്യങ്ങൾ ദിനം പ്രതി ഗുരുതരമായിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് മധ്യപൂർവേഷ്യയിൽ നടക്കുന്ന സംഘർഷങ്ങൾ മനുഷ്യാവകാശങ്ങളെയും അന്താരാഷ്ട്ര നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ, പാലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനും വേണ്ടിയുള്ള ചരിത്രപരമായ ആവശ്യം വീണ്ടും പ്രകാശിതമാകുന്നു.
പാലസ്തീൻ ജനതക്ക് എതിരെ വർഷങ്ങളായി തുടരുന്ന അധിനിവേശവും എല്ലാ പരിധികളും കടന്നുള്ള ആക്രമണവും കൂട്ടക്കൊലകളും ലോകമാനവികതയുടെ ആത്മാവിന് നേരെയുള്ള വെല്ലുവിളിയാണ്. ......
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞുവീണ് യുവതി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ഫയർഫോഴ്സ് യൂണിറ്റ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ ഇളമ്പ മമതയിൽ സോണി എസ്.കുമാർ (36), നെടുവത്തൂർ പഞ്ചായത്ത് ആനക്കോട്ടൂർ പടിഞ്ഞാറ് മുണ്ടുപാറയ്ക്കൽ വിഷ്ണു വിലാസത്തിൽ അർച്ചന (33), അർച്ചനയ്ക്ക് ഒപ്പം താമസിച്ചിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ശിവകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. ......
ചെങ്ങന്നൂർ: തമിഴ്നാട്ടിലെ വിരുദനഗർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പോണ്ടിച്ചേരിക്ക് പോവുകയായിരുന്ന മേട്ടുപ്പാളയം എക്സ്പ്രസ്സിന്റെ സെക്കൻഡ് എസി കോച്ചിൽ കയറി ബാഗ് മോഷ്ടിച്ച് അവിടെ നിന്ന് മധുര- പുനലൂർ എക്സ്പ്രസ്സിൽ ബാഗുമായി സ്ഥലം വിട്ട തമിഴ്നാട് സ്വദേശി കുപ്രസിദ്ധ മോഷ്ടാവ് നാമക്കൽ സ്വദേശി ശ്രീധരൻ ( 32)
ആണ് ആർ.പി എഫ് വിരിച്ച വലയിൽ അകപ്പെട്ടത്. നൂതന സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗപ്പെടുത്തിയ ആർ. ......
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന പൊതുതെരെഞ്ഞടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള അപേക്ഷകളും ആക്ഷപങ്ങളും ഒക്ടോബര്‍ 14 ചൊവ്വാഴ്ച്ച വരെ www.sec.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി നല്‍കാം. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. ......
ലഹരിസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലം പൊരീക്കലിൽ ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് (35) ആണ് മരിച്ചത്. ......